News One Thrissur
Updates

അമിത അളവിൽ ഗുളിക കഴിച്ച വിദ്യാർഥിനി മരിച്ചു.

ഇരിങ്ങാലക്കുട: അമിത അളവിൽ ഗുളിക കഴിച്ച വിദ്യാർഥിനി മരിച്ചു. പെരിഞ്ചേരി കളത്തിങ്കൽ ബിജുവിൻ്റെയും ജിനിയുടെയും മകൾ ആഗ്നൽ (18)ആണ് മരിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പരീക്ഷ ഭയം മൂലം ആത്മഹത്യ ചെയ്യാനാണ് ഗുളിക കഴിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഗുളിക കഴിച്ചതെന്ന് സംശയിക്കുന്നു. ബസ് യാത്രക്കിടെ മാപ്രാണം ഭാഗത്ത് എത്തിയപ്പോൾ അവശയായ ആഗ്നലിനെ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും, ശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് എറണാകുളത്തെ സകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബുധനാഴ്ച മരിച്ചു. സഹോദരൻ: ഇമ്മാനുവൽ.

Related posts

ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

Sudheer K

വെളുത്തൂരിൽ പോത്ത് കുട്ടികളുടെ ചെവിയിൽ കമ്പി ഇട്ടു കുത്തിയും ദേഹത്ത് പൊള്ളിച്ചും സാമൂഹിക വിരുദ്ധരുടെ ക്രൂരത.

Sudheer K

ദുബായിൽ വാഹനാപകടത്തിൽ നാട്ടിക സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!