News One Thrissur
Updates

തളിക്കുളം ഹാഷിദ കൊലക്കേസ് : പ്രതി കുറ്റക്കാരനെന്ന് കോടതി ; വിധി വെള്ളിയാഴ്ച

ഇരിങ്ങാലക്കുട: തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകളായ ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് കാട്ടൂർ വില്ലേജ് പണിക്കർമൂല ദേശത്ത് മംഗലത്തറ വീട്ടിൽ അബ്‌ദുൾ അസീസ് മകൻ മുഹമ്മദ് ആസിഫ് അസീസ്(30) കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് വിനോദ് കുമാർ കണ്ടെത്തി. വിധി വെള്ളിയാഴ്ച്ച പ്രസ്താവിക്കും. 2022 ആഗസ്‌റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നേ ദിവസം വൈകുന്നേരം ആറര മണിയോടെ നൂറുദ്ദീൻ വീട്ടിൽ വെച്ച് ഹാഷിദയുമായുള്ള കുടുംബ വഴക്കിന്റെ വിരോധത്താൽ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമായിട്ടുള്ള ഹാഷിദയെ വെട്ടിക്കൊല പ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ബാഗിൽ ഒളിപ്പിച്ചു കൊണ്ടു വന്ന മാരകായുധമായ വാൾ ഉപയോഗിച്ച് അതിക്രൂരമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, തടയാൻ ചെന്ന ഹാഷിദയുടെ പിതാവായ നൂറുദ്ദീനെ തലക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും, മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആഗസ്റ്റ് 21ന് വൈകീട്ട് നാലു മണിയോടു കൂടി ഹാഷിദ മരണപ്പെട്ടു. വലപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ.എസ്. സുശാന്താണ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിരുന്ന എൻ.എസ്. സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്‌റ്റ് ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 58 സാക്ഷികളെ വിസ്‌തരിക്കുകയും, 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോജി ജോർജ്ജ്, അഡ്വക്കെറ്റുമാരായ പി.എ. ജെയിംസ്, എബിൻ ഗോപുരൻ, അൽജോ പി ആൻറണി, ടി.ജി. സൗമ്യ എന്നിവർ ഹാജരായി.

Related posts

വെങ്കിടങ്ങിൽ ഏഴു വയസുകാരി മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു.

Sudheer K

രാമകൃഷ്ണൻ അന്തരിച്ചു

Sudheer K

റേഷൻകാർഡിൽനിന്ന് മരിച്ചവരുടെ പേരുകൾ നീക്കണം; വൈകിയാൽ പിഴ.

Sudheer K

Leave a Comment

error: Content is protected !!