News One Thrissur
Updates

ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ മാസത്തെ ഭണ്ഡാര വരവ് 5.10 കോടി രൂപ.

ഗുരുവായൂർ: ഗുരുവായൂർ  ക്ഷേത്രത്തിൽ 2024 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായയപ്പോൾ ലഭിച്ചത് 5,10,07,365 രൂപ. 2 കിലോ 461ഗ്രാം  സ്വർണ്ണവും  16 കിലോ 470ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 52 ഉം നിരോധിച്ച  ആയിരം രൂപയുടെ 11ഉം  അഞ്ഞൂറിൻ്റെ 43ഉം കറൻസികളും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നട ഇ ഭണ്ഡാരം  വഴി 2.74ലക്ഷം രൂപയാണ് ലഭിച്ചത്. ക്ഷേത്രംകിഴക്കേ നടയിലെ  ഇ ഭണ്ഡാരം  വഴി 2,74,066രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 51,103 രൂപയും ലഭിച്ചു.

Related posts

അന്തിക്കാട് തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

Sudheer K

സരോജിനി കൃഷ്ണന്‍ അന്തരിച്ചു.

Sudheer K

ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കാരുണ്യയിലെ അമ്മമാർക്ക് സമ്മാനം നൽകി നെഹ്റു സ്റ്റഡി കൾച്ചറൽ ഫോറം

Sudheer K

Leave a Comment

error: Content is protected !!