News One Thrissur
Updates

തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവം: ആവേശമായി കലവറ നിറയ്ക്കൽ

അന്തിക്കാട്: തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവം കലവറ നിറയ്ക്കലും ഫണ്ട് ശേഖരണവും മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട്  ഹൈസ്കുൾ പുർവ്വ വിദ്യാർതഥി കുട്ടായ്മകൾ, വിവിധ പിടിഎ കമ്മിറ്റികൾ, വിവിധ സാമുഹിക സംഘടനകൾ എന്നിവരിൽ ഫണ്ട് ശേഖരണം ഏറ്റുവാങ്ങി.

അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത്, അന്തിക്കാട് ഹൈസ്ക്കൂൾ പ്രധാനദ്ധ്യാപിക വി.ആർ. ഷില്ലി, കെജിഎം സ്കൂൾ പ്രധാനദ്ധ്യാപകൻ ജോഷി ഡി കൊള്ളന്നൂർ, വി.ആർ. വിനോദ്, പി.ടി.എ പ്രസിഡൻ്റ് സജീഷ് മാധവൻ, ഫുഡ്‌ കമ്മിറ്റി ചെയർമാൻ കെ.കെ. പ്രദീപ്, സി.ഡി.എസ് ചെയർപേഴ്സൺ മണി ശശി, ജി.എൽ.പി.എസ്. പുത്തൻപീടിക പ്രധാനദ്ധ്യാപിക വി.വി. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രിയ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related posts

വിൻസെന്റ് അന്തരിച്ചു

Sudheer K

കാഞ്ഞാണി ബസ് സ്റ്റാൻ്റിലെ ഹോമിയോ ഡിസ്പെൻസറിയിൽ രോഗികൾക്ക് ദുരിതം: സൗകര്യം ഒരുക്കാതെ അധികൃതർ.

Sudheer K

തൃശൂരിൽ തീപ്പിടുത്തം, ഫർണീച്ചർകട പൂർണമായും കത്തി നശിച്ചു

Sudheer K

Leave a Comment

error: Content is protected !!