കൈപമംഗലം: ഇരട്ടക്കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ചക്കുഞ്ഞി കോളനി സ്വദേശി ഇച്ചാവ എന്നറിയപ്പെടുന്ന ചക്കനാത്ത് വീട്ടിൽ വൈഷണവ് (26)നെ കാപ്പ ചുമത്തി തടങ്കലിലാക്കി. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി നവനീത് ശർമ്മയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല കളക്ടർ അർജ്ജുൻ പാണ്ഡ്യനാണ് വൈഷണവിനെ 6 മാസത്തേക്ക് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
previous post