News One Thrissur
Updates

മാങ്ങാട്ടുകരയിൽ ഗോഡൗണിൽ മോഷണം: യുവാവ് അറസ്റ്റിൽ

അന്തിക്കാട്: ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ ഗോഡൗണിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ സാമഗ്രികൾ മോഷ്ടിച്ച യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ടശ്ശാംകടവ് മാമ്പുള്ളി സ്വദേശി കോരത്ത് വീട്ടിൽ അഭയ് (19) നെയാണ് എസ്ഐ കെ. അജിത്തും സംഘവും അറസ്റ്റ് ചെയ്തത്. മാങ്ങാട്ടുകരയിലുള്ള ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ സ്റ്റേജ് ഡെക്കറേഷൻ സാമഗ്രികൾ സൂക്ഷിക്കുന്ന ഗോഡൗണിൽ നിന്ന് മോഷണം നടത്തിയ കേസിലാണ് അഭയ് പിടിയിലാകുന്നത്.

രണ്ട് മൊബൈൽ ഫോണുകൾ, ഹീറ്റർ ഫാൻ, ഗോൾഡൻ ഫ്രെയിമുകൾ, പത്ത് സ്ക്വയർ ഫ്രെയിമുകൾ, ആർച്ച്, റാക്ക് സ്റ്റാൻ്റ് പതിനഞ്ച് സെറ്റ്, ഡ്രിൽ സെറ്റ് എന്ന് വേണ്ട പറ്റാവുന്ന സാധനങ്ങൾ ഇവിടെ നിന്ന് മോഷ്ടിച്ചു. മാങ്ങാട്ടുകര സ്വദേശി നോബിളിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അന്തിക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇയാൾക്കെതിരെ മറ്റു കേസുകളും സ്റ്റേഷനിലുണ്ട്. മോഷണ വസ്തുക്കൾ പ്രതി തളിക്കുളത്തുള്ള അക്രിക്കടയിലാണ് വിറ്റതെന്ന് പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കൗമാര കുറ്റവാളികളെ പാർപ്പിക്കുന്ന തൃക്കാക്കര ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.

Related posts

യു.ഡി.എഫ് സ്ഥാനാർഥി പി. വിനു പത്രിക നൽകി

Sudheer K

ബൈക്കിടിച്ച് ആക്രി വില്പനക്കാരനായ കർണാടക സ്വദേശിയുടെ കാൽ അറ്റു.

Sudheer K

പാവറട്ടിയിൽ നിർമാണം പൂർത്തിയാക്കിയ 38 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറി.

Sudheer K

Leave a Comment

error: Content is protected !!