തൃപ്രയാർ: ആർ.എം.പി.ഐ. ഭരിക്കുന്ന തളിക്കുളം സഹകരണ ബാങ്കിൽ ക്രമക്കേടുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുവെന്ന് സഹകരണ സംരക്ഷണ മുന്നണി ഭാരവാഹികൾ. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം തൻവർഷം മാത്രം 1,85,30,579.50 രൂപയും ഇതുവരെയുള്ള അറ്റ നഷ്ടം 18,63,29,988.66 രൂപയുമാണെന്ന് മുന്നണി ചെയർമാൻ ഇ.എ. സുഗതകുമാർ, കൺവീനർ ഇ.പി.കെ. സുഭാഷിതൻ, ട്രഷറർ പി.ഐ. സജിത എന്നിവർ പറഞ്ഞു. ബാങ്കിന്റെ സ്വന്തം ഫണ്ട് ഒരു കോടി 80 ലക്ഷം ആണെങ്കിൽ 17 കോടിയിലധികം നെഗറ്റീവ് ഫണ്ടിലാണ് പ്രവർത്തിക്കുന്നത്. നിക്ഷേപ ഇനത്തിലുള്ള തുകയിൽനിന്ന് മറ്റും ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന അവസ്ഥയിലേക്ക് ബാങ്ക് എത്തിയെന്നും അവർ കുറ്റപ്പെടുത്തി.അംഗത്വ രജിസ്റ്ററിൽ അംഗങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താതെ അംഗ നമ്പർ മാത്രം രേഖപ്പെടുത്തിയിരിക്കുന്നു.
വളരെ പ്രധാനപ്പെട്ട രജിസ്റ്റർ ആയ 6 ബി രജിസ്റ്റർ നിരുത്ത വാദപരമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഓഹരി ത്തുക 50 രൂപയാണെങ്കിലും 50 രൂപയിൽ കുറവ് അടവാക്കിയിട്ടുള്ളവരും അംഗത്വത്തിൽ തുടരുന്നു. ഇതു പ്രകാരം തെരഞ്ഞെടുപ്പിന് തയ്യാറാക്കിയിട്ടുള്ള വോട്ടർ പട്ടിക സത്യസന്ധമല്ല. വായ്പ നൽകുമ്പോൾ 40 % കാർഷിക മേഖലക്കാകണം നൽകേണ്ടത് എന്ന നിബന്ധന അവഗണിച്ച് തൻവർഷം 9.3% മാത്രമാണ് നൽകിയിട്ടുള്ളത്. സെക്രട്ടറിയെ നോക്കുകുത്തി യാക്കിയാണ് വസ്തു പണയ വായ്പകൾ നൽകുന്നത്. സഹകരണ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായണ് ആർഎംപി ഐ ഭരണ സമിതിയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ആവശ്യമായ പല രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നില്ല.തളിക്കുളത്തെ ബഹുഭൂരിപക്ഷം വരുന്ന സഹകാരികളെ അംഗത്വത്തിൽ നിന്ന് അകറ്റി നിർത്തിയാണ് ഇത്തരം പ്രവർത്തനങ്ങൾ അരങ്ങേറുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാണ്ടി. ഈ ബാങ്കിനെ ഈ അവസ്ഥയിൽ എത്തിച്ച ഭരണ വൈകല്യങ്ങൾക്ക് നേതൃത്വം നൽകിയവർ തന്നെയാണ് തളിക്കുളം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഭരണ സമിതിയിലേക്ക് വീണ്ടും മത്സരിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്ന സഹകരണ സംരക്ഷണ മുന്നണി ഭാരവഹികൾ പറഞ്ഞു.