News One Thrissur
Updates

പഴുവിൽ സർവ്വിസ് സഹകരണ ബാങ്ക് ശതാബ്ദിയുടെ നിറവിൽ ആഘോഷ പരിപാടികൾ 17 ന് മന്ത്രി ഉദ്ഘാടനം ചെയ്യും.

പഴുവിൽ: 126ാം സർവ്വിസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2024 നവംബർ 17 ന് ഞായറാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് അധികാരികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പഴുവം പരസ്പര സഹായ സംഘം എന്ന പേരിൽ 1924 ൽ സ്ഥാപിതമായ ഈ സ്ഥാപനം ഇന്ന് ചാഴൂർ പഞ്ചായത്തിലെ ഇഞ്ചമുടി കുറുമ്പിലാവ് വില്ലേജുകളും ജയന്തി കോൾ പടവ് വ്യാപകാ തിർത്തിയായി 12800 ലേറെ അംഗങ്ങളും 100 കോടി ഡെപ്പോസിറ്റും 2 കോടി 6 ലക്ഷം ഓഹരി മൂലധനവും 85.75 കോടി വായ്പ ബാക്കി നിൽപ്പുമായി ക്ലാസ്സ് വൺ സ്പെഷ്യൽ ഗ്രേഡിൽ തൃശ്ശൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട സഹകരണ ബാങ്കുകളിൽ ഒന്നായി പ്രവർത്തിച്ചു വരികെയാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.

ബാങ്ക് പ്രസിഡണ്ട് ഉല്ലാസ് കണ്ണോളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യഭ്യാസ വകുപ്പ്മന്ത്രി ആർ ബിന്ദു വിദ്യഭ്യാസ അവാർഡുകളുടെ വിതരണം നടത്തും. നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ്, മുൻ മന്ത്രിമാരായ കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽകുമാർ. മുൻ എംഎൽഎ ഗീത ഗോപി എന്നിവർ മുഖ്യാതിഥികളാകും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ശശിധരൻ, ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. മോഹൻദാസ്. സഹകരണ ബാങ്ക് ജോയിന്റ് രജിസ്റ്റാർ ജൂബി ടി. കുര്യാക്കോസ്സ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ബാങ്ക് പ്രസിഡണ്ട് ഉല്ലാസ്സ് കണ്ണോളി, വൈസ് പ്രസിഡണ്ട് കെ.വി. മോഹൻദാസ്, സെക്രട്ടറി കെ.കെ. സജിത ഡയറക്ടർ ബോഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related posts

ചാവക്കാട് മണത്തല സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം.

Sudheer K

വള്ളിയമ്മ അന്തരിച്ചു.

Sudheer K

ആനി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!