തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരെഞ്ഞെടുപ്പിൽ പി. വിനു യുഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ് ഒമ്പതാം വാർഡ് കമ്മിറ്റിയും കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയും ഐക്യകണ്ഠേന്യ നിർദ്ദേശിച്ച സ്ഥാനാർഥി മുൻ നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വിനുവിനെ ഡിസിസി നേതൃത്വം സ്ഥാനാർഥിയായി അംഗീകരിച്ചു. ഇത് സംബന്ധിച്ച് നടന്ന നാട്ടിക കോൺഗ്രസ് നേതൃ യോഗത്തിൽ പി. വിനുവിനെ സ്ഥാനാർഥിയായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി പ്രഖ്യാപിച്ചു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ, അനിൽ പുളിക്കൽ, കെ. ദിലീപ് കുമാർ, വി.ആർ. വിജയൻ, സി.ജി. അജിത് കുമാർ,സ്ഥാനാർഥി പി. വിനു, ടി.വി. ഷൈൻ, ജീജ ശിവൻ,സന്ധ്യ ഷാജി,കെ വി സുകുമാരൻ, പി സി മണികണ്ഠൻ,റീന പത്മനാഭൻ, രഹന ബിനീഷ്, ബിന്ദു പ്രദീപ്, കെ.ആർ. ദാസൻ, ശ്രീദേവി മാധവൻ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.