ത്യശൂര്‍: നഗരത്തിലെ റൗണ്ട് എബൗട്ടില്‍ ശക്തന്‍തമ്പുരാന്റെ വെങ്കല പ്രതിമ വീണ്ടും സ്ഥാപിക്കുന്നു. കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ലോര്‍ ബസിടിച്ച് തകര്‍ന്ന വെങ്കല പ്രതിമയക്ക് പകരം പുതിയ പ്രതിമ നിര്‍മ്മാണം പൂര്‍ത്തികരിച്ച് ത്യശൂരില്‍ എത്തിച്ചു .കഴിഞ്ഞ ജൂണില്‍ ആണ് ശക്തന്‍ തമ്പുരാന്റെ പ്രതിമ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തകര്‍ത്തത്. ഇത്ര കാലമായിട്ടും പ്രതിമയുടെ പുനനിര്‍മ്മാണം പൂര്‍ത്തിയാ ക്കിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയുള്ള ചിലവ് കെഎസ്ആര്‍ടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഈ ഉറപ്പിലാണ് തിരുവനന്തപുരത്തെ ശില്പിയുടെ വര്‍ക്ക് ഷോപ്പില്‍ ശക്തന്‍ തമ്പുരാന്റ പ്രതിമ നിര്‍മ്മിച്ചത്. അവ വെള്ളിയാഴച രാിവിലെ ത്യശൂരില്‍ എത്തിച്ച് ക്രെയിന്‍ ഉപയോഗിച്ച് പഴയ സഥലത്ത് തന്നെ വീണ്ടും സഥാപിക്കുകയായിരുന്നു. പ്രതിമയുടെ അനാഛാദനം ഉടന്‍ തന്നെ ഉണ്ടാകും കേന്ദ്ര മന്ത്രി അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലോ ഗതാഗത വങ്കുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലോ ഇതിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് സൂചന.
previous post
next post