തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി യോടനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ ദിനേശ് ഉദ്ഘാടനം ചെയ്തു. ചലചിത്രതാരം അപർണ്ണ ബാലമുരളി മുഖ്യ അഥിതിയായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എസ്.ആർ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജർ മനോജ്.കെ. നായർ, ബാലരവി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് രാജൻ പാറേക്കാട്ട്, സനാതന പാഠശാല പ്രസിഡൻ്റ് പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. തുടർന്ന് അമ്പലപ്പുഴ വിജയകുമാറിൻ്റ സോപാന സംഗീതവും, കഴിമ്പ്രം മധു പണിക്കരുടെ ഭക്തിഗാനമേളയും, തുടർന്ന് പൂർവ്വ രംഗ തളിക്കുളം അവതരിപ്പിച്ച നൃത്താർച്ചനയും അരങ്ങേറി.