തൃപ്രയാർ: കരുവന്നൂർ ബാങ്ക് കൊള്ള നടത്തിയ സി.പി.എം തളിക്കുളം സഹകരണ ബാങ്കിനെതിരെ നടത്തുന്നത് സഹകാരികളിൽ ഭീതി പടർത്തി ബാങ്കിനെ തകർക്കാനുള്ള ശ്രമമെന്ന് ജനകീയ സഹകരണ മുന്നണി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ വർഷത്തെ ഓഡിറ്റിംഗിലെ പരാമർശങ്ങൾ പറഞ്ഞാണ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത്. കെടുകാര്യസ്ഥതയോടെ പഞ്ചായത്തിനെ നയിക്കുന്ന നേതൃത്വ ത്തിനും മുന്നണിക്കും തളിക്കുളം ബാങ്കിനെ കരുവന്നൂർ മാതൃകയിൽ നയിക്കാനുള്ള ത്വരയാണുള്ളത്. വാർത്ത സമ്മേളനത്തിൽ ജനകീയ സഹകരണ മുന്നണി ചെയർമാൻ അഡ്വ. വി.എം. ഭഗവത് സിങ്, കൺവീനർ പി.പി. പ്രിയരാജ്,തളിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി.എൽ. സന്തോഷ്, വൈസ് പ്രസിഡൻ്റ് വിനയപ്രസാദ് എന്നിവർ പങ്കെടുത്തു.
previous post