തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകട ഉടമകൾ നവംബർ 19 ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.സെപ്റ്റംബർ ഒക്ടോബർ മാസത്തെ വേതനവും ഉത്സവബത്തയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇത് സംബന്ധിച്ച് ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന് നോട്ടീസ് നൽകി. ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. റേഷൻകടകളിൽ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ റേഷൻകട വ്യാപാരികളുടെ സമര പ്രഖ്യാപനം. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
previous post
next post