അരിമ്പൂർ: സി.പി.എം. അരിമ്പൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി പൊതു യോഗം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എം. ഗോപിദാസൻ അധ്യക്ഷനായി. മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, കെ.ആർ. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പുതിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ: കെ. രാഗേഷ് ( കുന്നത്തങ്ങാടി), കെ.എം. ഗോപിദാസൻ (അരിമ്പൂർ).
previous post