അരിമ്പൂർ: എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവവും പ്രസാദ ഊട്ടും നടന്നു. എറവ് കോലാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും താലം, അയ്യപ്പൻപാട്ട് എന്നിവയുടെ അകമ്പടിയോടെയാണ് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചത്. പ്രധാന വീഥികളിൽ ഭക്തർ നിലവിളക്കും നിറപറയും വച്ച് സ്വീകരണം ഒരുക്കി. ക്ഷേത്രം തന്ത്രി പഴങ്ങാമ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. പേനിക്കാട്ട് ബ്രദേഴ്‌സ് സംഘത്തിന്റെ ശാസ്താംപാട്ടും ഭക്തിനിർഭരമായി. വിളക്ക് കൺവീനർ ഉണ്ണികൃഷ്ണൻ ചിറ്റാട്ടിൽ, ട്രഷറർ ഗോപാലകൃഷ്ണൻ അമ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
previous post