അന്തിക്കാട്: സഹകരണ വകുപ്പിന്റെ 2022- 23 വർഷത്തെ തൃശൂർ ജില്ലയിലെ മികച്ച സഹകരണ സംഘത്തിൻ്റെ പ്രവർത്തനത്തിനുള്ള അവാർഡ് അന്തിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തൃശൂർ താലൂക്ക് ചെത്തുതെഴിലാളി വിവിദ്ധോദേശ സഹകരണ സംഘത്തിന്. ജില്ല സഹകരണ വരാഘോഷ ഉദ്ഘാടന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥിൽ നിന്നും സംഘം പ്രസിഡന്റ് ടി. കെ. മാധവൻ, സെക്രട്ടറി കെ.വി. വിനോദൻ, ഭരണ സമിതി അംഗങ്ങളായ എ.ബി. ജയപ്രകാശ്, കെ.പി. ചന്ദ്രൻ, ടി. എൻ. ചന്ദ്രബാലൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
previous post
next post