പഴുവിൽ: സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ബി ജയപ്രകാശിന്റെ വീട് കഞ്ചാവ് ഗുണ്ട മാഫിയ സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ തൃശ്ശൂർ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചേർപ്പ് മണ്ഡലം കമ്മിറ്റി അംഗം ഉല്ലാസ്സ് കണ്ണോളി അധ്യക്ഷത വഹിച്ചു. നേതാക്കളായ ചേർപ്പ് മണ്ഡലം സെക്രട്ടറി, പി.വി. അശോകൻ അസി. സെക്രട്ടറി കെ.കെ.ജോബി, ടി.ബി. ഷാജി എന്നിവർ സംസാരിച്ചു.
previous post
next post