അരിമ്പൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അരിമ്പൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തിനുള്ള ധനസഹായം 10 ലക്ഷം രൂപ കൈമാറി. സമിതി ജില്ലാ പ്രസിഡൻ്റ് വിജയ് ഹരി ധനസഹായ വിതരണം നടത്തി. ജില്ലാ പ്രസിഡൻ്റ് പി.ടി. ഡേവിസ് അധ്യക്ഷനായി. സമിതി അംഗങ്ങളായിരിക്കെ മരണപ്പെട്ട പി.എസ്. ഷാജു, മാലതി ഉണ്ണികൃഷ്ണൻ എന്നിവരുടെ കുടുംബത്തിനാണ് 5 ലക്ഷം രൂപ വീതം കൈമാറിയത്. സമിതി ഏരിയ സെക്രട്ടറി കെ.എൽ.ജോസ്, അരിമ്പൂർ യൂണിറ്റ് സെക്രട്ടറി വി.ടി. ജോൺസൻ, ജില്ലാ ജോ.സെക്രട്ടറി സച്ചിൻ കാട്ടിൽ, കെ.എം. സജീവ് തുടങ്ങിയവർ സംസാരിച്ചു.
previous post