News One Thrissur
Updates

തളിക്കുളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ആർഎംപിയുടെ നേതൃത്വത്തിലുള്ള സഹകരണ മുന്നണിക്ക് വിജയം. 

തളിക്കുളം: സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർഎം.പി. നേതൃത്വം നൽകുന്ന ജനകീയ സഹകരണ മുന്നണിക്ക് വീണ്ടും വൻവിജയം. എൽ.ഡി.എഫ്. നേതൃത്വം നൽകുന്ന മുന്നണിയെയാണ് ഇവർ തോൽപ്പിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫ്, യു.ഡി.എഫ്, ആർ.എം.പി. എന്നീ മൂന്ന് മുന്നണികൾ വെവ്വേറെയായിരുന്നു മത്സരിച്ചത്. എന്നിട്ടും ആർ.എം.പി ക്കായിരുന്നു വിജയം. എന്നാൽ ഇത്തവണ യു.ഡി.എഫ് മത്സരിക്കാതെ ആർ.എം.പിക്ക് പിന്തുണ നൽകുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വീറും വാശിയോടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആർ.എം.പി സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ്,

പി.ആർ. രമേഷ്,

നിർമല ടീച്ചർ, വിനയ പ്രസാദ്,

ഹബീല, കാദർ കുഞ്ഞി,

എം.എസ്. വിജേഷ്,

ബാലൻ കൊപ്ര, ഇ.വി. എസ്.

സ്മിത്ത്, ഷൈലേഷ് ദിവാകരൻ,

ബൈജു നമ്പി കാര്യാട്ട് എന്നിവരാണ് വിജയിച്ചത്.

വോട്ട് നില

ആർഎംപി

പി.ആർ. രമേഷ് 2704

ടി.എൽ. സന്തോഷ്‌ 2699

നിർമല ടീച്ചർ 2675

വിനയ പ്രസാദ് 2657

ഹബീല 2650

കാദർ കുഞ്ഞി 2631

എം.എസ്. വിജേഷ് 2618

ബാലൻ കൊപ്ര 2605

സ്മിത്ത് 2601

ഷൈലേഷ് 2596

ബൈജു നമ്പി കാര്യാട്ട് 2546

എൽഡിഎഫ്

ഉന്മേഷ്. 1099

സിംഗ് വാലത്ത് 1075

രഞ്ജിത പ്രണവ്. 1055

ഇ.പി. ശശികുമാർ. 1042

ഷാലറ്റ് ഗോപാലകൃഷ്ണൻ 1032

നൗഷാദ് പണിക്കവീട്ടിൽ 1038

സുഭാഷ് ടി.കെ. 1024

മജീദ് അറക്കവീട്ടിൽ 1005

സുമ അനൂജ് 986

കെ.ഡി. സോമൻ 983

രാമചന്ദ്രൻ നായർ 953.

Related posts

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

Sudheer K

തളിക്കുളം സുനാമി പുനരധിവാസ ഉന്നതിയിൽ വി​ള്ള​ലു​ണ്ടാ​യ വീ​ടു​ക​ൾ​ക്ക് മേ​ൽ​ക്കൂ​ര സ്ഥാ​പി​ക്കും -ക​ല​ക്ട​ർ

Sudheer K

മൊബൈൽ ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു ; ഒഴിവായത് വൻ ദുരന്തം, സംഭവം ചാവക്കാട് ഒരുമനയൂരിൽ

Sudheer K

Leave a Comment

error: Content is protected !!