പഴുവിൽ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ഉല്ലാസ് കണ്ണോളി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പ്രിൻസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസ്, കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽ കുമാർ, ഷീന പറയങ്ങാട്ടിൽ, ഗീതാ ഗോപി, എൻ.ജി. ജയരാജ്, പി.വി. അശോകൻ,സിജോ ജോർജ്, ഷാജി കളരിക്കൽ, ഷൺമുഖൻ വടക്കുംപറമ്പിൽ, ഐ.കെ. ഉണ്ണികൃഷ്ണൻ, ബാങ്ക് സെക്രട്ടറി കെ.കെ. സജിത എന്നിവർ സംസാരിച്ചു. ബാങ്ക് മുൻ പ്രസിഡൻ്റുമാർ, മികച്ച കുടുംബശ്രീകൾ, കലാ മത്സര വിജയികൾ എന്നിവരെ ആദരിച്ചു.