തൃശൂർ: തൃശൂർ – കൊടുങ്ങല്ലൂർ, തൃശൂർ – തൃപ്രയാർ റൂട്ടുകളിലോടുന്ന സ്വകാര്യ ബസ്സുകൾക്ക് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ പാർക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുക, എല്ലാ ബസ്സുകളും സ്റ്റാൻഡിലെ ആകാശപ്പാത ചുറ്റി വേണം സർവ്വീസ് നടത്താൻ എന്ന ഉത്തരവു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ചയും സർവ്വീസ് നിർത്തി വെയ്ക്കും. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് ഈ റൂട്ടുകളിലോടുന്ന ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ചൊവ്വാഴ്ച്ചയും ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ സമരം ജില്ല മുഴുവൻ വ്യാപിപ്പിക്കാനാണ് തീരുമാനം.