ചിറ്റാട്ടുകര: എളവള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. സാരമായി പരിക്കേറ്റ ചിറ്റാടെ രാമചന്ദ്രൻ മകൾ തങ്കമണി (53), ഓവാട്ട് പ്രേമൻ ഭാര്യ തങ്കമണി (60) എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചേന്ദങ്കര ഉണ്ണികൃഷ്ണൻ ഭാര്യ ശർമിളയെ (46) ഒളരി മദർ ആശുപത്രിയിലും ജനപ്രതിനിധികളായ ടി.സി. മോഹനൻ, ശ്രീബിത ഷാജി എന്നിവരുടെ നേതൃത്വത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു നാലു പേരെ എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി. ബ്രഹ്മകുളം ചിറയത്ത് ജോസ്ഫീനയുടെ പറമ്പിൽ കൃഷിപ്പണി ചെയ്യുമ്പോഴാണ് കുത്തേറ്റത്. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്, തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയർ ദീജ ദേവദാസ് എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.
next post