തൃപ്രയാർ: ആല ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉൾക്കൊണ്ടുകൊണ്ട് ഡിസംബർ 23 മുതൽ 31 വരെ കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന മണപ്പുറം തീര ഉത്സവത്തിന്റെ ബ്രോഷർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ, കെ.പി. സന്ദീപ്, പി.എസ്. നിമോദ്, ഷിബു നെടിയിരിപ്പിൽ, പ്രിയ൯ കാഞ്ഞിരപ്പറമ്പിൽ, പി.കെ. രാജീവൻ, പി.ബി. ഹിരലാൽ, കിഷോർ വാഴപ്പുള്ളി, മുബീഷ് പനക്കൽ എന്നിവർ സംസാരിച്ചു.
.