News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം

ചെന്ത്രാപ്പിന്നി: കണ്ണംപിള്ളിപുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. എസ്.എൻ വായനശാലക്ക് സമീപം മേനോത്ത് രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ കുടുംബ സമേതം വിദേശത്താണ്. അടച്ചിട്ട വീടിൻ്റെ പിറക് വശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ട്ടാവ് അകത്ത് കടന്നിട്ടുള്ളത്. വീടിനകത്തുണ്ടായിരുന്ന രണ്ട് നിലവിളക്ക്, വലിയ കുട്ടകം, ചെമ്പ് പാത്രങ്ങൾ തുടങ്ങിയവയാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം നാടോടി സ്ത്രീകളെ പരിസരത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. തൊട്ടടുത്ത് താമസിക്കുന്ന രതീഷിൻ്റെ സഹോദരൻ രമേഷ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒന്നര വർഷം മുമ്പും ഇതേ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്.

Related posts

വാക്തർക്കത്തിനിടെ കത്തിക്കുത്ത് : ഒരാൾക്ക് പരിക്കേറ്റു.

Sudheer K

കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കൊടുങ്ങല്ലൂരിൽ

Sudheer K

ലോക പഞ്ചഗുസ്തി ജേതാക്കൾക്ക് സ്വീകരണം നൽകി.

Sudheer K

Leave a Comment

error: Content is protected !!