News One Thrissur
Updates

പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് സഹസ്രനാമ പഞ്ചലക്ഷാർച്ചനയ്ക്ക് തിരിതെളിഞ്ഞു

പെരിങ്ങോട്ടുകര: ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ സഹസ്രനാമ പഞ്ചലക്ഷാർച്ചനാ യജ്ഞം ആരംഭിച്ചു. രാവിലെ യജ്ഞശാലയിൽ യജ്ഞ യജമാനൻ ദേവസ്ഥാനാധിപതി ഡോ ഉണ്ണി സ്വാമിയും പത്നിയും ചേർന്ന് ഭദ്രദീപം കൊളുത്തി പറനിറച്ചതോടെ ആറു ദിവസഞ്ഞ സഹസ്രനാമ പഞ്ച ലക്ഷാർച്ച നായജ്ഞത്തിന് തുടക്കമായി. കാഞ്ചി കാമകോടി പീഠം ബേലൂർ മഠം പേരൂർ മഠം എന്നിവിടങ്ങളിൽ നിന്നെത്തിയ ഇരുപത്തിഅഞ്ചിൽപരം ചതുർ വേദപണ്ഡിതരായ വൈദീക ശേഷ്ഠർ പങ്കെടുത്ത അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ലക്ഷാർച്ചനയും നടന്നു. സന്യാസിവര്യൻ തെക്ക മഠം മൂപ്പിൽ സ്വാമിയാർക്ക് പൂർണ്ണ കുംഭ സ്വീകരണവും വച്ചു നമസ്കാരവും നടന്നു. മുൻ ഗുരുവായൂർ മേൽശാന്തി എഴിക്കോട് സതീശൻ നമ്പൂതിരി മുഖമണ്ഡപത്തിൽ നവകലശം നറുചന്ദനം എന്നിവ പൂജിച്ച് ഭഗവാന് അഭിഷേകവും പുഷ്പാർച്ചനയും പ്രസന്ന ആരതിയും നടത്തി, ദേവസ്ഥാനം ആസ്ഥാന വിദ്വാൻ ഡോ. പൂർണ്ണത്രയീ ജയപ്രകാശ ശർമ്മയെ പുറപ്പെടാ യജ്ഞാചാര്യനായി വലം കയ്യിൽ കാപ്പ് കെട്ടി അവരോധിക്കുകയും ചെയ്തു. വൈകീട്ട് ക്ഷേത്രത്തിൽ ചുറ്റുവിളക്കും നാദസ്വരമേളവും, നവകാഭിഷേകവും, ആരതിയും ചെർപ്പുളശ്ശേരി രാജേഷിൻ്റെ താമ്പകയും നടന്നു.

Related posts

ഗുരുവായൂരിൽ വീട്ടമ്മയുടെ അഞ്ചര പവൻ്റെ താലി മാല കവര്‍ന്നു.

Sudheer K

തൃശൂർ വെസ്റ്റ് ഉപജില്ല കേരള സ്കൂൾ കലോത്സവം 2024 നവംബർ 12 മുതൽ 15 വരെ അന്തിക്കാട്; സംഘാടക സമിതി രൂപീകരിച്ചു

Sudheer K

അല്ലി റാണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!