തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലേക്ക് ഡിസംബർ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി. വിനു നാമനിർദ്ദേശ പത്രിക നൽകി. 3 സെറ്റ് പത്രിക ആണ് വിനുവിന് വേണ്ടി നൽകിയത്. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, സുനിൽ ലാലൂർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്ടി. നിർമല,ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽപുളിക്കൽ, കെ. ദിലീപ് കുമാർ, വി.ആർ. വിജയൻ, സി.എം. നൗഷാദ്, ബ്ലോക്ക് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ്, പി.എച്. മുഹമ്മദ് എന്നിവർ പത്രിക സമർപ്പണത്തിന് സന്നിഹിതരായിരിന്നു.
ഒമ്പതാം വാർഡിന്റെ തെക്കേ അറ്റമായ വലപ്പാട് ആശുപത്രിപരിസരത്തുനിന്ന് നാട്ടിക പഞ്ചായത്തിലേക്ക് പ്രകടനമയാണ് പത്രിക സമർപ്പിക്കാൻ എത്തിയത്,ഇരുന്നുറിൽ അതികം മുന്നണി പ്രവർത്തകർ പ്രകടനത്തിൽ പങ്കാളികളായി. പഞ്ചായത്ത് മെമ്പർമാരായ സി എസ് മണികണ്ഠൻ,ബിന്ദു പ്രദീപ്, റസീന ഖാലിദ്, ശ്രീദേവി മാധവൻ,കെ ആർ ദാസൻ,എ എൻ സിദ്ധപ്രസാദ്, സി ജി അജിത് കുമാർ, ടി വി ഷൈൻ,ജീജ ശിവൻ, സന്ധ്യ ഷാജി,അംബിക രാമമചന്ദ്രൻ,കെപിസിസി മൈനൊരിറ്റി സ്റ്റേറ്റ് കൺവീനർ ഷെമീർ മുഹമ്മദലി,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.പി വിനു ഒൻപതാം വാർഡ് മെമ്പറായും, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും നടത്തിയ നല്ല പ്രവർത്തനങ്ങൾ നാടിന്റെ ക്ഷേമവും വികസനവും ഈ തെരഞ്ഞെടുപ്പിൽ വിനുവിന്റെ വിജയം ഉറപ്പുവരുത്തുമെന്നും ആശംസകൾ അറിയിച്ച യുഡിഎഫ് നേതാക്കൾ പറഞ്ഞു പി വിനുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കെട്ടിവയ്ക്കാനുള്ള തുക ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയും, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയും കൂടി നൽകി.