തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മേയര്‍ക്ക് ഫോണ്‍ മുഖാന്തിരം ലഭിച്ച പരാതിയിടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പരിശോധന നടത്തിയത്. 4 സ്ക്വാഡുകളായി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. വൃത്തിഹീനമായ 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. താഴെ നല്‍കുന്ന 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. വരുംദിവസങ്ങളിലും ഈ നടപടി തുടരുന്നതാണ്. നല്ല ഭക്ഷണം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് കോര്‍പ്പറേഷന്‍റെ ലക്ഷ്യം. 1. രാമവര്‍മ്മപുരം ബേ ലീഫ് ഹോട്ടല്‍, 2. ജൂബിലി മിഷന്‍ ഹോസ്പിറ്റലിനു സമീപം നവ്യ റെസ്റ്റോറന്‍റ്, 3. കൊക്കാലെ നാഷണല്‍ സ്റ്റോര്‍, 4. പൂങ്കുന്നം അറേബ്യന്‍ ട്രീറ്റ്, 5. പടിഞ്ഞാറെ കോട്ട കിന്‍സ് ഹോട്ടല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.