തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. ശ്രീവിലാസ് യു.പി സ്കൂൾ പരിസരത്ത് നടന്ന കൺവെൻഷൻ സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ അധ്യക്ഷനായി.മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൾ ഖാദർ, ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, എൽഡിഎഫ് സ്ഥാനാർത്ഥി വി. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് കവികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, അഡ്വ.വി.കെ. ജ്യോതി പ്രകാശ്, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, സി. ശങ്കരനാരായണൻ, സി.ആർ. മുരളീധരൻ, യു.കെ. ഗോപാലൻ, ലോക്കൽ സെക്രട്ടറി കെ.ബി. ഹംസ, നിനൊ ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച പകൽ 10.45 ന് സ്ഥാനാർത്ഥി വി. ശ്രീകുമാർ നോമിനേഷൻ സമർപ്പിക്കും
next post