കോഴിക്കോട്: ചലച്ചിത്ര സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പതിൽപരം സിനിമകളിൽ അഭിനയിച്ചു. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. സംസ്കാരം ഇന്ന് രണ്ടുമണിക്ക് ഷൊർണൂരിലെ വീട്ടിൽ. 1983ല്‍ പുറത്തിറങ്ങിയ അസ്ത്രം ആണ് ആദ്യ സിനിമ. നടൻ ബാലൻ കെ.നായരുടെ മകനാണ്.
previous post
next post