News One Thrissur
Updates

തൃപ്രയാർ ക്ഷേത്രവാദ്യകല ആസ്വാദകസമിതിയുടെ ശ്രീരാമപാദ സുവർണ്ണമുദ്ര പുരസ്കാരം കേളത്ത് കുട്ടപ്പൻ മാരാർക്ക്

തൃപ്രയാർ: ക്ഷേത്രവാദ്യകല ആസ്വാദകസമിതിയുടെ നേതൃത്വത്തിൽ 30 ദിവസം നീണ്ടുനിൽക്കുന്ന വാദ്യോപാസന നവംബർ 24 ന് നവമി ദിനത്തിൽ സമാപിക്കും. ക്ഷേത്രവാദ്യകല ആസ്വാദകസമിതി വർഷംതോറും നൽകിവരുന്ന മുതിർന്ന കലാകാരന്മാർക്കുള്ള ശ്രീരാമപാദ സുവർണ്ണമുദ്ര പുരസ്കാരത്തിന് ഈ വർഷം പ്രസിദ്ധ തിമില വാദ്യകല വിദ്വാൻ കേളത്ത് കുട്ടപ്പൻ മാരാർ അർഹനായി. 1953-ൽ വാദ്യവിശാരദനായിരുന്ന മാക്കോത്ത് ശങ്കരൻകുട്ടി മാരാരുടെയും കേളത്ത് അമ്മിണിമാരസ്യാരുടെയും മകനായി ജനനം. ഉത്സവമേളങ്ങൾക്ക് ഗാംഭീര്യം പകരുന്ന പഞ്ചവാദ്യത്തിൽ പ്രമാണസ്ഥാനത്തുള്ള തിമിലയിൽ കണിശമായ കണക്കും, പ്രായോഗമികവും ശാസ്ത്രീയമായ ക്രമങ്ങളും വിരൽതുമ്പിൽ ഉറപ്പിച്ച് അരനൂറ്റാണ്ടിലേറെയായി വേദിയിൽ സജീവമായി തുടരുന്നു. അച്ഛൻ ശ്രീ. മാക്കോത്ത് ശങ്കരൻകുട്ടി മാരാരിൽ നിന്നും ചെണ്ടയും, തിമിലയും, ക്ഷേത്രചടങ്ങുകളും അഭ്യസിച്ച കുട്ടപ്പൻ മാരാർ കേരളത്തിനകത്തും പുറത്തും നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽ നിറസാന്നിധ്യമാണ്.

നവംബർ 23 ന് ശനിയാഴ്ച.വൈകുന്നേരം 6 ന് ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന പുരസ്കാരസമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനം . ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥ് അവർകൾ നിർവഹിക്കും. ഗാനരചയിതാവും, ഈ വർഷത്തെ പിന്നണിഗായകനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവുമായ വിദ്യാധരൻ മാസ്റ്ററെയും, മൃദംഗകലാകാരൻ തൃശൂർ ബി.ജയറാമിനെയും ആദരിക്കുമെന്ന് ഭാരവാഹികളായ പി.ജി.നായർ (ചെയർമാൻ), വിനോദ് നടുവത്തേരി (ജനറൽ കൺവീനർ), എൻ.കെ. ചിദംബരൻ (വൈസ് ചെയർമാൻ), സി.പ്രേംകുമാർ. ട്രഷറർ എന്നിവർ വാർത്താ സമ്മേളനത്തിൽ.അറിയിച്ചു.

Related posts

എടമുട്ടത്ത് ബസ്സും, കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sudheer K

പുലിയല്ല അത് കോക്കാൻ – നാട്ടുകാരെ പരിഭ്രാന്തരാക്കി പാഞ്ഞു നടക്കുന്നത് കാട്ടു പൂച്ചയെന്ന് വനം വകുപ്പ്

Sudheer K

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം റോഡിലെ കുഴിയിൽ വീണ് അപകടത്തിപ്പെട്ടു.

Sudheer K

Leave a Comment

error: Content is protected !!