News One Thrissur
Updates

സനാതനധർമ്മപരി പാലനമാണ് ഭാരതീയ ധർമ്മം.-തപസ്യമൃതാനന്ദപുരി 

പെരിങ്ങോട്ടുകര: സനാതന ധർമ്മപരിപാലനമാണ് ഭാരതീയ ധർമ്മമെന്ന് തപസ്യാമൃതാനന്ദ പുരി. പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടക്കുന്ന സഹസ്രനാമ പഞ്ച ലക്ഷാർച്ചനാ യജ്ഞത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അമൃതാനന്ദമയീ മഠം സന്യാസിവര്യൻ ശ്രീമദ് തപസ്യാമൃതാനന്ദ പുരി സ്വാമികൾ. സഹസ്രനാമ പഞ്ച ലക്ഷാർച്ചനയിൽ പങ്കെടുക്കാൻ രാവിലെ തന്നെ ദേവസ്ഥാനത്തെ യജ്ഞ വേദിയിൽ എത്തിയ സ്വാമികളെയും, കലശപൂജയ്ക്കായി എത്തിയ തൃപ്രയാർ ക്ഷേത്രം മുൻ മേൽശാന്തി അഴകത്ത് മന രാമൻ നമ്പൂതിരിയേയും ഋഗ്വേദപണ്ഡിതനായ മുല്ല മംഗലം നാരായണൻ നമ്പൂതിരിയേയും ദേവസ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമിയും പുറപ്പെടാ യജ്ഞാചാര്യൻ ഡോ. പൂർണ്ണത്രയീ ജയപ്രകാശ ശർമ്മയും ട്രസ്റ്റികളായ സ്വാമിനാഥൻ, അഡ്വ കെ.വി പ്രവീൺ അഡ്വ. കെ.ഡി ശ്രീരാഗ് എന്നിവരും കുടുംബാംഗങ്ങളും ചേർന്ന് പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. യതി പൂജയായി വച്ചു നമസ്കാരവും ഭിക്ഷയും നടന്നു. ദ്രവ്യങ്ങളാൽ നിറഞ്ഞ നവക കലശങ്ങളെ പൂജിച്ചും ഭാഗ്യസൂക്തം പുരുഷസൂക്തം ശ്രീസൂക്തം ദുർഗ്ഗാസൂക്തം മുതലായ പഞ്ച സൂക്ത മന്ത്രങ്ങളും ഋഗ്വേദ മന്ത്രങ്ങളും യജ്ഞാചാര്യൻ്റെ നേതൃത്വത്തിൽ കാഞ്ചി കാമകോടി പീഠത്തിലെ 25 ൽപരം വൈദീക ശ്രേഷ്ഠർ ശ്രീവിഷ്ണുമായ സ്വാമിയുടെ ആയിരം നാമങ്ങൾ ഒരു ലക്ഷം ഉരുക്കഴിച്ചും, അഴകത്ത് തിരുമേനിയുടെ ശ്രീലകത്തെ നവകാഭിഷേകവും തപസ്യാമൃതാനന്ദ പുരിയുടെ മഹാ ആരതിയും വൈകീട്ട് ദ്രവ്യ കലശാഭിഷേകവും ചുറ്റുവിളക്കും നാദസ്വരവും പ്രസന്നപൂജയും ഒപ്പം ചെറുതാഴം വിഷ്ണുരാജിൻ്റെ ചെണ്ടയിൽ തായമ്പകയും കൂടിച്ചേർന്നപ്പോൾ ദേവസ്ഥാനം ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമായി.

Related posts

സുധാകരൻ അന്തരിച്ചു.

Sudheer K

വലപ്പാട് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. 

Sudheer K

അബ്ദുൽറഹിമാൻ മാസ്റ്റർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!