അന്തിക്കാട്: പഴുവിലിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബസപ്പെട്ട കേസിൽ 11 അംഗ ക്രിമിനൽ സംഘത്തെ തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്തും സംഘവും അറസ്റ്റ് ചെയ്തു. പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രക്കറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പോലീസ് കേസ്സെടുത്തിരുന്നു. ഇതിലെ പ്രതിയായ പ്രശാന്ത് ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ക്ഷേത്ര ഭാരവാഹികളുടെ വീടിന് നേരേ ഗുണ്ടാ ആക്രമണം നടത്തുകയും സി.പി.ഐ പാർട്ടി ഓഫ് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ പഴുവിൽ സ്വദേശി ചെമ്മാനി വീട്ടിൽ ഉണ്ണിമോൻ എന്ന രഞ്ജിത്ത് (32), കോളുപുരയ്ക്കൽ ദിനേശ് (43), വലിയപറമ്പിൽ വീട്ടിൽ അമൽരാജ് (22), പൊറ്റേക്കാട്ട് വീട്ടിൽ മണികണ്ഠൻ (52), എടത്തിരുത്തി സ്വദേശി കൊണ്ട്ര പ്പശ്ശേരി വീട്ടിൽ രോഹൻ (38), പുള്ള് സ്വദേശി ചെറുവള്ളിക്കാട്ടിൽ ശരത്ചന്ദ്രൻ (36), താന്ന്യം സ്വദേശികളായ എങ്ങാണ്ടി വീട്ടിൽ പെടലി അനന്തു എന്ന അനന്തകൃഷ്ണൻ (22), ശ്രീക്കുട്ടൻ (21), കാട്ടൂർ സ്വദേശി തോട്ടപ്പിള്ളി അജീഷ് (32) കൈപമംഗലം സ്വദേശികളായ പൂത്തൂർ വീട്ടിൽ സൂരജ് (30), പഴുപ്പറമ്പിൽ അർജ്ജുൻ തമ്പി (28) എന്നിവരാണ് അറസ്റ്റിലായത്. ഒല്ലൂർ വലപ്പാട്, അന്തിക്കാട് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലായി പതിമൂന്നോളം ക്രിമിനൽ മയക്കുമരു സ് കേസ്സുകളിൽ പ്രതിയാണ് രഞ്ജിത്ത്.
ഇയാളുടെ കൂട്ടാളികളായ തൃശൂർ വെസ്റ്റ്, അന്തിക്കാട്, ഇരിങ്ങാലക്കുട, കൈപ്പമംഗലം സ്റ്റേഷനുകളിലായി പതിനൊന്നോളം കേസ്സുകളുണ്ട്. പാലാ, മതിലകം, കൈപമംഗലം, അന്തിക്കാട് സ്റ്റേഷനുകളിലുൾപ്പെടെ പതിനേഴോളം കേസ്സുകളിൽ രോഹൻ പ്രതിയാണ്. അനന്തകൃഷ്ണൻ സ്ഥിരം ക്രിമിനൽ കേസ് പ്രതിയാണ്. സമൂഹത്തിന് ഭീഷണിയായ ഇയാൾ കാപ്പ കേസ്സ് പ്രതികൂടിയാണ്. അർജ്ജുൻ തമ്പി പന്ത്രണ്ടോളം കേസ്സുകളിൽ് പ്രതിയാണ്. അജീഷിനും കേസുകളുണ്ട്. റൂറൽ എസ്പി നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്ത്, ടി. അഭിലാഷ്, ഡാൻസാഫ്, എസ്ഐ പി.ജയകൃഷ്ണൻ, എം.അരുൺകുമാർ, കെ.ജെ.ജോസി, എ.എസ്.ഐ. സൂരജ്.വി.ദേവ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ , സി.ജി.ധനേഷ്, സോണി സേവ്യർ, സി.പി.ഒ.മാരായ കെ.എസ്.ഉമേഷ്, സുർജിത്ത് സാഗർ, വി.എസ്.അനൂപ്, ,കെ.വി.ഫെബിൻ, എം.എം.മഹേഷ്, എന്നിവരാണ് പ്രതികളെയെല്ലാം പിടികൂടിയത്. സംഘടിച്ച് അക്രമം നടത്തി സമൂഹത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ക്രിമിനലുകൾക്കെതിരെ ഇവരുടെ ക്രിമനൽ മയക്കുമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചു അന്വേഷണം നടത്തുമെന്നും ഇവരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ച റൂറൽ എസ്.പി. നവനീത് ശർമ്മ അന്വേഷണ സംഘത്തെ പ്രത്യേകം അഭിനന്ദിച്ചു.
പ്രതികൾ സമൂഹത്തിലെ വിഷവിത്തുകൾ
അന്തിക്കാട്: പഴുവിലിൽ വീടും, സി.പി.ഐ പാർട്ടി ഓഫീസും തകർത്ത സംഭവത്തിലെ പ്രതികളെല്ലാം സ്ഥിരം ക്രിമിനലുകളും, മയക്കുമരുന്നിനും മദ്യത്തിനും അടിമകളുമായ പ്രതികളാണ്. ആക്രമണത്തിന് ശേഷം മൂന്നു വീടുകളിൽ നിന്നായാണ് പ്രതികളെയെല്ലാം ഡി.വൈ.എസ്.പി. സംഘവും കണ്ടെത്തി പിടികൂടിയത്. എന്നാൽ ഇവർ തമ്പടിച്ചതറിഞ്ഞിട്ടും നാട്ടുകാർ അനങ്ങിയില്ല. ഇവർക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും ഇത്തരം ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങൾ സംഘടിക്കുന്ന വീടുകളെക്കുറിച്ച് പോലീസിനെ അറിയക്കണമെന്നും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ് അറിയിച്ചു. കാട്ടൂരിലെ വീട്ടിൽ നിന്നു പിടികൂടിയ സംഘത്തിൽ ഏറെയും വളരെ ചെറുപ്രായത്തിലുള്ളവരായിരുന്നു. ഇവരിൽ കൊലക്കേസ് പ്രതി അടക്കമുള്ളവരുണ്ട്, കാപ്പ കരുതൽ തടങ്കലിൽ നിന്ന് ഇറങ്ങിയവരും ഉണ്ടായിരുന്നു. സ്കൂൾ വിദ്യാർത്ഥികളടക്കമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളെ പറഞ്ഞ് പ്രലോഭിപ്പിച്ച് മയക്കുമരുന്നും മദ്യവും നൽകി അടിമകളാക്കി ഇംഗിത വർത്തികളാക്കി തങ്ങളുടെ സംഘത്തിൽപ്പെടുത്തുന്നു. നിയമ വ്യവസ്ഥക്കും , പോലീസുനുമെതിരെ സോഷ്യൽ മീഡയയിലൂടെ റീൽസുകൾ പ്രചരിപ്പിക്കുന്ന ഇവർ ഭാവി തലമുറയെ കാർന്നു തിന്നുന്ന വിഷ വിത്തുകളാണ്. മുൻ കേസ്സുകളിൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇവർക്കെതിരെ ശക്തമായ നടപടികൾക്കൊരുങ്ങുകയാണ് പോലീസ്.
ഇവർക്ക് സംഘടിച്ചിരുന് മയക്കുമരുന്ന് ഉപയോഗിക്കാനും മദ്യപിക്കാനും ഇടം നൽക്കുന്ന വീട്ടുടമസ്ഥർക്കെതിരെ പോലിസ് നിയമ നടപികൾക്കൊരുങ്ങുന്നുണ്ട്. ഇത്തരക്കാരെ ആര് സംരക്ഷിച്ചാലും അത് നാടിന് ഗുണരമല്ല ഭീഷണിയാണ്. ഇക്കാര്യത്തിൽ പൊതു സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് ചെറുപ്രായത്തിലുള്ള കുട്ടികളെ ഇവരുടെ കൂട്ടത്തിൽപ്പെടുത്താൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ഇക്കൂട്ടത്തിൽപ്പെട്ടാൽ അതിൽ നിന്നു രക്ഷപ്പെടുക പ്രയാസമാണ്. അതുകൊണ്ട് തങ്ങളുടെ കുട്ടികൾ ക്രിമിനൽ വാസനയുള്ള ഇത്തരക്കാരുടെ കൂട്ടത്തിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കുവാനുള്ള ഉത്തരവാദിത്വം ഓരോ മാതാപിതാക്കളും കാണിക്കണമെന്നും ഡി.വൈ.എസ്.പി. കെ.ജി. സുരേഷ് പറഞ്ഞു.