തൃപ്രയാർ: നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജീവകാരുണ്യ പ്രവർത്തനത്ത ഞങ്ങളുടെ ഭാഗമായി നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ആദ്യ കൂപ്പൺ വിതരണം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ (ബോച്ചെ)നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ ബിരിയാണി ചലഞ്ചിൻ്റെ ആദ്യ കൂപ്പൺ എടുത്ത് കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പിടിഎ പ്രസിഡണ്ട് പി എസ് പി നസീർ അധ്യക്ഷത വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ പ്രസന്നൻ പി.കെ. മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ ജയാ ജിഎസ്ബി, സ്കൂൾ വികസന സമിതി ചെയർമാൻ സി.എസ്. മണികണ്ഠൻ, വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, ഹെഡ്മിസ്ട്രസ് മിനിജ ആർ. വിജയൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് രഘുരാമൻ കെ.ആർ, സ്റ്റാഫ് സെക്രട്ടറി നവീൻ ഭാസ്കർ എന്നിവർ സംസാരിച്ചു. എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ മുൻ എൻഎസ്എസ് വളണ്ടിയറും ഫാഷൻ ഡിസൈനിങ് കോഴ്സ് കംപ്ലീറ്റ് ചെയ്തതുമായ അതുൽ വരച്ച ബോച്ചയുടെ ചിത്രം ശ്രദ്ധേയമായി ജീവകാരുണ്യ പാതയിൽ സഞ്ചരിക്കുന്ന എൻഎസ്എസ് വളണ്ടിയേഴ്സ്ന് വാക്കുകൾ പ്രചോദനമായി കുട്ടികളിൽ ഒരു പുത്തൻ ഉണർവ് ഉണ്ടാക്കുന്നതിന് പ്രചോദനമാകുന്നതിന് ബോചെ ക്ക് കഴിഞ്ഞു. എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നിർത്താവിഷ്കാരത്തിനൊപ്പം ചുവടുവെക്കാനും ബോച്ചെ മറന്നില്ല.