വാടാനപ്പള്ളി: അൻസിലിൻ്റ 10-ാം രക്തസാക്ഷിത്വ ദിനം വാടാനപ്പള്ളിയിൽ സമുചിതമായി ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ എഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി പതാക ഉയർത്തി പുഷ്പചക്രം സമർപ്പിച്ചു. സജീഷ് വാലപറമ്പിൽ അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബിനോയ് ഷബീർ അദ്ധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ. സുബ്രഹ്മണ്യൻ, കെ.വി. വിനോദൻ, വി. ആർ. മനോജ്, രാഗേഷ് കണിയാംപറമ്പിൽ, അഷ്റഫ് വലിയകത്ത്, സാജൻ മുടവങ്ങാട്ടിൽ, ബിജിത, സി.ബി. സുനിൽകുമാർ, ഹംസ എന്നിവർ സംസാരിച്ചു.