തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി.എൻ. പ്രതാപൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, കെ. ദിലീപ്കുമാർ, വി.ആർ. വിജയൻ, നൗഷാദ് ആറ്റു പറമ്പത്ത്, ശോഭ സുബിൻ,നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, യുഡിഎഫ് സ്ഥാനാർത്ഥി പി.വിനു എന്നിവർ സംസാരിച്ചു, പി.എച്ച്. മുഹമ്മദ്, എ.എൻ. സിദ്ധ പ്രസാദ്, സിജി അജിത് കുമാർ, വി.ഡി. സന്ദീപ്, ടി.വി. ഷൈൻ, സി.എസ്. മണികണ്ഠൻ, ബിന്ദു പ്രദീപ്, കെ.ആർ. ദാസൻ, പി.കെ. ഷാഹുൽ ഹമീദ്, ഷെരീഫ് പാണ്ടിക ശാല, അംബിക രാമചന്ദ്രൻ, അനഘദാസ്, വസന്തൻ കുണ്ടായിൽ, എന്നിവർ പങ്കെടുത്തു.
previous post