കൊടുങ്ങല്ലൂർ: പുഴയിൽ ചാടിയ വയോധികൻ മുങ്ങി മരിച്ചു. വി.പി. തുരുത്ത് സ്വദേശി പുളിക്കലകത്ത് അബ്ദുൾ കരീം ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കോട്ടപ്പുറം പാലത്തിൽ നിന്നും ഇയാൾ ചാടുകയായിരുന്നു. പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊടുങ്ങല്ലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
previous post