കിഴുപ്പിള്ളിക്കര: ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു. കിഴുപ്പിള്ളിക്കര വായനശാലക്ക് കിഴക്ക് താമസിക്കുന്ന തയ്യിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ സന്തോഷ് (52) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് കിഴുപ്പിള്ളിക്കര ജങ്ഷനിലായിരുന്നു അപകടം. ബസ് അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
ഭാര്യ: ഷീജ. മക്കൾ: അഭിഷേക്, ഐശ്വര്യ. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം പിന്നീട്.