അന്തിക്കാട്: നാലു ദിവസങ്ങളിലായി അന്തിക്കാട് നടന്ന തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി പത്താം വർഷവും ഓവറോൾകലാകിരീടം കണ്ടശ്ശാംകടവ് എസ്എച്ച്ഓഫ് മേരീസ് .കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 246 പോയിന്റ് നേടി ഒന്നാം സ്ഥാനവും യു പി . വിഭാഗത്തിൽ 80 പോയന്റോടെ ഒന്നാം സ്ഥാനവും നേടിയാണ് കണ്ടശ്ശാംകടവ് സ്കൂൾ ഓവറോൾ ജേതാക്കളായത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 232 പോയൻ്റോടെ തൃശൂർ വിവേകോദയം ബോയ്സ് സ്കൂൾ ഒന്നാം സ്ഥാനവും 183 പോയൻ്റോടെ മണലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ കണ്ടശ്ശാംകടവ് സ്കൂൾ ഒന്നാം സ്ഥാനം നേടിയപ്പോൾ 215 പോയൻ്റോടെ വെസ്റ്റ് ഫോർട്ട് സെൻ്റ്. ആൻസ് കോൺവെൻ്റ് ഗേൾസ് രണ്ടാം സ്ഥാനം നേടി. യു.പി. ജനറൽ വിഭാഗത്തിൽ കണ്ടശ്ശാംകടവ് സ്കൂൾ ഒന്നാം സ്ഥാനം നേടിയപ്പോൾ 78 പോയിൻ്റോടെ മനക്കൊടി സെൻ്റ് ജെന്മാസ് യു.പി സ്കൂൾ രണ്ടാം സ്ഥാനവും നേടി എൽ.പി വിഭാഗത്തിൽ 65 പോയൻ്റോടെ പുറണാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിർ എൽപി സ്കൂൾ, അരണാട്ടുകര ഇൻഫാൻ്റ് ജീസസ് കോൺവെൻ്റ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ, മനക്കൊടി സെന്റ് ജെന്മാസ് കോൺവെൻ്റ് സ്കൂൾ, കണിമംഗലം, സെൻ്റ് തെരാസസ് കോൺവെൻ്റ് എൽ.പി സ്കൂൾ, കാരമുക്ക്എസ്എൻജിഎസ്എച്ച്എസ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. യു.പി. വിഭാഗം സംസ്കൃതോത്സവം 93 പോയിന്റ് നേടി സെൻ്റ് സെൻ്റ് ആൻസ് കോൺവെൻ്റ് ഗേൾസ് സ്കൂൾ വെസ്റ്റ് ഫോർട്ട് ഒന്നാം സ്ഥാനവും 85 പോയിൻ്റോടെ പേരാമംഗലം ശ്രീ ദുർഗ്ഗ വിലാസം ഹൈസ്കൂൾ രണ്ടാം സ്ഥാനവും നേടി ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 76 പോയിൻ്റോടെ സെൻ്റ് ആൻസ് കോൺവെൻ്റ് ഗേൾസ് വെസ്റ്റ് ഫോർട്ട് ഒന്നാം സ്ഥാനവും 71 പോയിൻ്റോടെ ശ്രീ ശാരദ ഗേൾസ് ഹൈസ്കൂൾ പുറനാട്ടുകരയും കരസ്ഥമാക്കി .ഹൈസ്ക്കൂൾ വിഭാഗം അറബി കലോത്സവത്തിൽ 93 പോയിൻ്റോടെ എച്ച്.എസ് അന്തിക്കാടും 85 പോയിൻ്റോടെ ജെപിഇഎച്ച്എസ് കുറുക്കഞ്ചേരിയും കരസ്ഥമാക്കി. എൽ.പി വിഭാഗം അറബി കലോത്സവത്തിൽ 45 പോയിൻ്റോടെ കെജിഎംഎൽപി സ്കൂൾ അന്തിക്കാട് ഒന്നാം സ്ഥാനവും 43 പോയിൻ്റോടെ എഎൻപിഎസ് ഗുരുവിജയം വടൂക്കര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവത്തിന്റെ സമാപന സമ്മേളനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശീധരൻ ഉദ്ഘാടനം ചെയ്തു.
അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജിന നന്ദൻ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് മുഖ്യാതിഥിയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ: എ. അൻസാർ സമ്മാനദാനം നടത്തി.