News One Thrissur
Updates

ഭാരതീയ വിദ്യാനികേതൻ 24-ാമത് ജില്ല കലോത്സവത്തിന് തിരിതെളിഞ്ഞു

ഏങ്ങണ്ടിയൂർ: ഭാരതീയ വിദ്യാനികേതൻ 24-ാമത് ജില്ല കലോത്സവത്തിന് തിരിതെളിഞ്ഞു. രണ്ട് ദിവസങ്ങളിലായി എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ അരങ്ങേറുന്ന കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 94 ഓളം ഇനങ്ങളിൽ 8 വേദികളിലായി 1500ൽ പരം കലാ പ്രതിഭകൾ മാറ്റുരക്കും. 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ സുബ്രു പുല്ലൂട്ടിൽ അധ്യക്ഷത വഹിച്ചു. കലോത്സവ ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പാളുമായ സി.ബിന്ദു, ബി.വി.എൻ. ജില്ലാ പ്രസിഡൻ്റ് ജയചന്ദ്രൻ മാസ്റ്റർ, ദീനദയാൽ ട്രസ്റ്റ് ചെയർമാനും സ്കൂൾ മാനേജരുമായ കെ.കെ. രാജൻ, ദീനദയാൽസെക്രട്ടറി, ഐ.എ. മോഹനൻ, സ്വാഗതസംഘം രക്ഷാധികാരി ബാബുരാജൻ കാക്കനാട്ട്, ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എം.വി. വിനോദ്, ഭാരതീയ വിദ്യാ നികേതൻ സ്‌റ്റേറ്റ് സെക്രട്ടറി ശ്രീകാന്ത് ഗുരുപദം, ക്ഷേമസമിതി പ്രസിഡൻ്റ് എ.വി. ശരൺ,മാതൃഭാരതി പ്രസിഡൻ്റ്രാധികാ രാജേഷ്, എൻ.ആർ. സ്മിത എന്നിവർ സംസാരിച്ചു. ഹിന്ദോളം, മോഹനം, കല്യാണി, മൽഹാർ, ആരഭി, ശ്രീരാഗം, ഭൈരവി, കേദാരം എന്നീ വേദികളിലായി മത്സരാർഥികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറും.

Related posts

ജോർജ് അന്തരിച്ചു.

Sudheer K

കെ.എസ്.ടി.എ വലപ്പാട് ഉപജില്ല സമ്മേളനം

Sudheer K

തൃപ്രയാർ ശ്രീരാമ സേവാ പുരസ്കാരം ഡോ.പി.ആർ. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്.

Sudheer K

Leave a Comment

error: Content is protected !!