ചെന്ത്രാപ്പിന്നി: കണ്ണമ്പുള്ളിപുറത്ത് തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. മാരാത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തൃപ്രാടൻ സുകുമാരൻ ഭാര്യ ശോഭന ( 60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.