തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ് ഇടതു പക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ അധ്യക്ഷനായി. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൾ ഖാദർ, ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, എൽ ഡി എഫ് സ്ഥാനാർത്ഥി വി. ശ്രീകുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, അഡ്വ.വി.കെ. ജ്യോതി പ്രകാശ്, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, സി.ശങ്കരനാരായണൻ, സി.ആർ. മുരളീധരൻ, യു.കെ. ഗോപാലൻ, ലോക്കൽ സെക്രട്ടറി കെ.ബി. ഹംസ, നിനൊ ഷൺമുഖൻ തുടങ്ങിയവർ പങ്കെടുത്തു.