തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായ ത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ പി. വിനുവിനായി വോട്ട് ചെയ്ത് നാട്ടികക്കാർ ഭരണമാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ പറഞ്ഞു. ക്ഷേമ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയ വികസനം മുരടിച്ച ഗ്രാമപഞ്ചായത്തായി എൽഡിഎഫ് ഭരണത്തിൽ നാട്ടിക മാറിയെന്നും സനീഷ് കുമാർ ജോസഫ് എംഎൽഎ കൂട്ടിച്ചേർത്തു.
ഒമ്പതാം വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സനീഷ് കുമാർ ജോസഫ് എംഎൽഎ. യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു,മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് മുഖ്യപ്രഭാഷണം നടത്തി, ജോസ് വളളൂർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, കെ. ദിലീപ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ. വിജയൻ, സി.എം. നൗഷാദ്,കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് പി. ഷൗക്കത്തലി, സുനിൽ ലാലൂർ, യുഡിഎഫ് സ്ഥാനാർഥി പി.വിനു, എ.എൻ. സിദ്ധപ്രസാദ്, സി.ജി. അജിത് കുമാർ,മധു അന്തിക്കാട്ട്, പി.എച്. മുഹമ്മദ്, കെ.കെ. സിദ്ദിഖ് എന്നിവർ സംസാരിച്ചു.