News One Thrissur
Updates

ആലപ്പാട് – പുള്ള് സഹകരണ ബാങ്ക് നൂറാം വാർഷിക ആഘോഷത്തിന് നവംബർ 24 ന് തുടക്കമാകും

ആലപ്പാട്: ആലപ്പാട് – പുള്ള് സർവ്വീസ് സഹകരണ ബാങ്ക് നൂറാം വാർഷിക ആഘോഷം 2024 നവംബർ 24 ന് ഉച്ചതിരിഞ്ഞ് 4 ന് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡൻ്റ് കെ.വി. ഹരിലാൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.1924 സെപ്തബർ 1 നാണ് 1913 ലെ കൊച്ചി സഹകരണ സംഘം ആക്റ്റ് അനുസരിച്ച് ആലപ്പാട് പരസ്പര സഹായ സഹകരണ സംഘം നമ്പർ 130 എന്ന പേരിൽ സ്ഥാപിതമാകുന്നത്. കൃഷിക്കാരെയും കാർഷിക വികസനത്തേയും സഹായിക്കുകയാണ് പ്രഖ്യാപിത ലക്ഷൃം.1970 കളിൽ മുഖ്യമന്ത്രിയായിരുന്ന സി അച്ചുതമേനോൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നിക്ഷേപ സമാഹരണ യജ്ഞം നടത്തുകയും ജീവനക്കാർക്ക് 80 വകുപ്പ് പ്രകാരം സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുകയും സഹകരണ ബാങ്കുകളാക്കി മാറ്റുകയും ചെയ്തതോടെയാണ് സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം ഇടപെടാൻ തുടങ്ങിയത്. ചാഴൂർ പഞ്ചായത്തിലെ 3 വാർഡുകൾ ഉൾപ്പെടുന്ന ആലപ്പാട്, പുള്ള് വില്ലേജുകളാണ് ബാങ്കിൻ്റെ പ്രവർത്തന പരിധി.

1.21 കോടി രൂപയാണ് ബാങ്കിൻ്റെ അടച്ചു തീർത്ത മൂലധനം. 48 കോടി രൂപ നിക്ഷേപം ഇന്ന് ബാങ്കിന് ഉണ്ട്. 37 കോടി രൂപ വായ്‌പ്പയായും ബാങ്ക് നൽകി കഴിഞ്ഞു. 6 കോൾ പടവുകളിലായി 800 ഏക്കറിലധികം നെൽകൃഷി പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും 2 വളം കീടനാശിനി ഡെപ്പോയും നീതി മെഡിക്കൽ സ്റ്റോറും ബാങ്കിൻ്റെ കീഴിൽ പ്രവർത്തിക്കുന്നു. 2018ലെ പ്രളയത്തിൽ ബാങ്ക് പരിധിയിൽ വീട് നഷ്ടപ്പെട്ട 33 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ച് നൽകി.ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി 5000 ചതുരശ്ര അടിയിലുള്ള മന്ദിരം പൂർത്തിയായി. ആധുനിക ബാങ്കിങ്ങ് ഇടപാടുകൾ, കാർഷിക വിപണന സൗകര്യം ഒരുക്കുക, സേവന കേന്ദ്രം, പാടശേഖരത്തിലെ വാട്ടർ മാനേജ്മെൻ്റ് അസ്പദമാക്കി സെമിനാർ തുടങ്ങി വിവിധ പരിപാടികൾ ഒരു വർഷ ആഘോഷ പരിപാടികളിൽ ബാങ്ക് നടപ്പിലാക്കുമെന്നും ബാങ്ക് പ്രസിഡൻ്റ് പറഞ്ഞു. ശതാബ്ദി ആഘോഷ ഉദ്ഘാടനച്ചടങ്ങിൽ മുൻ ഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും സി.സി. മുകുന്ദൻ എംഎൽഎ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം.കെ. കണ്ണൻ, ജോയൻ്റ് രജിസ്ട്രാർ ജൂബി ടി. കുര്യാക്കോസ്, അന്തിക്കാട് ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസ് തുടങ്ങി പ്രമുഖർ പങ്കെടുക്കും.ബാങ്ക് സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ കെ.എഫ്.ജിജോ, ഡയറക്റ്റർമാരായ അനില അരവിന്ദാക്ഷൻ, ഇ.സി. പവിത്രൻ, സി.എസ്. പുരുഷോത്തമൻ, കെ.ബി. റിച്ചിക് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

അരിമ്പൂരിൽ കുപ്പി ശേഖരണത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

Sudheer K

എടമുട്ടത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

Sudheer K

മതിലകത്ത് കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!