ചാവക്കാട്: കൊലപാതക ശ്രമം ദൃക്സാക്ഷികൾ മുഴുവൻ കൂറുമാറിയിട്ടും പ്രതിക്ക് ശിക്ഷ ലഭിച്ചു. യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. വേലൂർ അയ്യപ്പൻകാവ് വീഴ്ത്തണ്ടിലം പടിഞ്ഞാറൂട്ട് വീട്ടിൽ രവീന്ദ്രൻ മകൻ രാജേഷി (37)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ വേലൂർ തലക്കോട്ടുകര ഞാലികരയിലുള്ള പടിഞ്ഞാറൂട്ട് കരുണാകരൻ മകൻ മോഹൻദാസിനെ (48)യാണ് ചാവക്കാട് അസിസ്റ്റൻ സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 16 വർഷം കഠിന തടവിനും, ഇരുപത്തയ്യായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.