വാടാനപ്പള്ളി: 10 ദിവസം നീണ്ടുനില്‍ക്കുന്ന വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ന് തുടക്കം കുറിച്ചു.30 ലധികം ക്ലബ്ബുകളില്‍ന്നും 1000 ത്തിലേറെ യുവജനങ്ങള്‍ 5 വേദികളിലായി പങ്കെടുക്കുന്ന പഞ്ചായത്ത് മേള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ശാന്തിഭാസി ഉത്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലേഖ ജമാലു സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എ.എസ്. സബിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഇബ്രാഹിം പടുവിങ്ങൽ, വാര്‍ഡ് മെമ്പര്‍മാരായ സി.എം. നിസ്സാർ, സരിത ഗണേശന്‍, ഷബീര്‍ അലി, ശ്രീകല ദേവാനന്ദ്, നൌഫല്‍ വലിയകത്ത്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു . സെക്രട്ടറി എ.എല്‍. തോമസ് നന്ദിപറഞ്ഞു.