കാഞ്ഞാണി: കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക് ഐ.ടി ലാബ് മുരളി പെരുന്നെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുപ്ത സമാജം പ്രസിഡന്റ് ബിജു ഒല്ലേക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത് മുഖ്യാതിഥിയായിരുന്നു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ് വിശിഷ്ടാതിഥിയായിരുന്നു. എം.എൽ.എ ഫണ്ടില്‍നിന്ന് അനുവദിച്ച അഞ്ച് ലാപ്ടോപ്പുകള് സ്കൂള്‍ അധ്യാപകൻ ദിനേഷ് എം.എൽ.എയില്‍നിന്ന് ഏറ്റുവാങ്ങി. അന്തിക്കാട് നടന്ന തൃശൂര്‍ വെസ്റ്റ് ഉപജില്ല കലോത്സവത്തില്‍ മികവു തെളിയിച്ച വിദ്യാർഥികളെയും സജ്ജരാക്കിയ അധ്യാപകരെയും അനുമോദിച്ചു. സമാജം ജനറൽ സെക്രട്ടറി ശശിധരൻ, പി.ടി.എ പ്രസിഡന്റ് ഷൈൻവാസ്, പഞ്ചായത്ത് അംഗങ്ങളായ ധർമ്മൻ പറത്താട്ടിൽ, ബിന്ദു സതീഷ്, പ്രിൻസിപ്പൽ പ്രീത പി. രവീന്ദ്രൻ, ആന്റണി, ശാരി, സ്കൂൾ മാനേജർ പ്രദീപ്, ജയന്തി എൻ. മേനോൻ എന്നിവർ സംസാരിച്ചു.