News One Thrissur
Updates

കെഎസ്ടിഎ 34-ാം മുല്ലശ്ശേരി ഉപജില്ലാ സമ്മേളനം.

മുല്ലശ്ശേരി: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നു പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് നിർവചിത പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കണമെന്നു കെഎസ്ടിഎ 34-ാം മുല്ലശ്ശേരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെഎസ്ടിഎ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി സി.വി. സുഭാഷ് അധ്യക്ഷനായി.

ജില്ലാ വൈസ് പ്രസിഡൻ്റ് ലിജോ ലൂയീസ് സംഘടനാ റിപ്പോർട്ടും, ഉപജില്ല സെക്രട്ടറി ടി.ടി. ടോണി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ്. ഷൈജു, കെ.കെ. ചിത്രമോൾ, സി. രാധാകൃഷ്ണൻ, ആൻജോ പോൾ സി. ജെ. ലിംസി, വീണ വിശ്വനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.വി. സുഭാഷ് (പ്രസിഡൻ്റ്), ആൻജോ പോൾ (സെക്രട്ടറി), എം.ജെ. സിനി (ട്രഷറർ).

Related posts

എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ആദരവ്

Sudheer K

കടപ്പുറം അഞ്ചങ്ങാടിയിൽ കടല്‍ഭിത്തി നിർമ്മാണം ആവശ്യപ്പെട്ട് തീരദേശവാസികള്‍ റോഡ് ഉപരോധിച്ചു

Sudheer K

കുന്നത്തങ്ങാടിയിൽ നായ ബൈക്കിന് കുറുകെ ചാടി അപകടം: രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!