കണ്ടശ്ശാംകടവ്: നിയന്ത്രണം വിട്ട കാറിടിച്ച് വിടിൻ്റെ മുൻവശം തകർന്നു. കോൺഗ്രസ് ഡിസിസി സെക്രട്ടറി കെ.കെ ബാബുവിൻ്റെ വിടിൻ്റെ മുൻവശമാണ് കാറിടിച്ചതിനെ തുടർന്ന് തകർന്നത്. നിയന്ത്രണവിട്ട കാർ കാരമുക്ക് സഹകരണ ബാങ്കിന്റെ സമിപത്തുള്ള കെ.കെ. ബാബുവിൻ്റെ വിടിന്റെ മുൻവശത്തെ മൂലയിൽ ഇടിക്കുകയായിരുന്നു.
മുൻവശത്തെ ഗ്ലാസ്സും ചുമരും തുണുകളും തകർന്നുവിണു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. ഈ സമയം വീട്ടുകാർ വിടിന്റെ മുകളിൽ ആയതിനാൽ അപകടം ഒഴിവായി. അരിമ്പൂർ സ്വദേശിയായ വയോധികനാണ് കാർ ഓടിച്ചിരുന്നത്. നിസ്സാര പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി.