News One Thrissur
Updates

തളിക്കുളം ഗ്രാമപഞ്ചായത്ത് വാഴക്കന്നുകൾ വിതരണം ചെയ്തു.

തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴക്കന്നുകൾ വിതരണം ചെയ്തു. 2 ലക്ഷം രൂപ വിനിയോഗിച്ച് ഞാലിപ്പൂവൻ, നേന്ത്ര എന്നിവയുടെ 4500 വഴക്കന്നുകളാണ് വിതരണം നടത്തിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എഎം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിന്റ സുഭാഷ് ചന്ദ്രൻ, വാർഡ് മെമ്പർമാരായ ഐ.എസ്. അനിൽകുമാർ, സിംഗ് വാലത്ത്, വിനയ പ്രസാദ്, സന്ധ്യാ മനോഹരൻ, സുമന ജോഷി, ഷൈജ കിഷോർ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ അഞ്ജന ടി.ആർ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് മാരായ മാജി അഗസ്റ്റിൻ, ജിഷ കെ, രമ്യ. സി.എൻ, കൈതക്കൽ ഇസ്ലാമിക്‌ കോളേജ് വിദ്യാർത്ഥികളും വിതരണത്തിന് നേതൃത്വം നൽകി.

Related posts

കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കൊടുങ്ങല്ലൂരിൽ

Sudheer K

മണലൂരിൽ ഉമ്മൻചാണ്ടി അനുസ്മരണം.

Sudheer K

കാഞ്ഞാണിയിൽ സംസ്ഥാന പാതയിലെ കുഴിയിൽ മത്സ്യങ്ങളെ നിക്ഷേപിച്ച് കോൺഗ്രസിൻ്റെ പ്രതിഷേധ സമരം.

Sudheer K

Leave a Comment

error: Content is protected !!