പഴുവിൽ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപത ബൈബിൾ പ്രേഷിതത്വത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരങ്ങളിൽ അതിരൂപത തലത്തിൽ വിജയികൾക്ക് സമ്മാനദാനം നടത്തി. പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. സൊഫറിംസോഫിയ കോ ഓഡിനേറ്റർ റവ. ഫാ. ജിൻ്റൊ പെരെപ്പാടൻ അധ്യക്ഷത വഹിച്ചു.
ബൈബിൾ അക്കാദമി ഫാക്കൽട്ടി മെമ്പർ റവ. ഫാ. ട്രിജിൻ തട്ടിൽ ബൈബിൾ ക്ലാസ്സ് നയിച്ചു.bപഴുവിൽ ഫൊറോന അസി. വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, കോ ഓഡിനേറ്റർ ജോസ് ആലപ്പാട്ട്, ലോഗോസ് ടോപ്പർ പൗളി ബേബി, കിഴുപ്പിള്ളിക്കര ഇടവക ആനിമേറ്റർ ഷെവലിയർ ഡോ. സണ്ണി തേക്കാനത്ത്, ചിറക്കൽ ഇടവക ലോഗോസ് ആനിമേറ്റർ ഫിജി ഷാജു എന്നിവർ പങ്കെടുത്തു പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപത ബൈബിൾ പ്രേഷിതത്വത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരങ്ങളിൽ അതിരൂപത തലത്തിൽ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്യുന്നു